welcome

Monday, January 30, 2012

അധ്യാപകര്‍

ഹെഡ്മിസ്ട്രെസ് ടി.സുഹറാബി ടീച്ചറുടെ കീഴില്‍  സ്കൂളില്‍ 35 അധ്യാപകരും 2 പ്രി പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
ഹെഡ്മിസ്ട്രെസ്

ചരിത്രം

നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂര്‍ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ 1912ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ല്‍ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ല്‍ സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളില്‍ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകന്‍ കുഞ്ഞിമൊയ്തീന്‍സാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ല്‍ സ്ഥാപനം യു.പി സ്കൂളായി ഉയര്‍ത്തി.സ്കൂള്‍ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു. ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ.എം.യു.പി സ്കൂള്‍ കുറ്റിത്തറമ്മല്‍. 34 സ്റ്റാഫും 1047 വിദ്യാര്‍ത്ഥികളും 25 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു.